വിശാലിന്റെയും ദീപയുടെയും പത്രികകള്‍ തള്ളി

0
34

ചെന്നൈ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പിന് വേണ്ടി മത്സരിക്കാന്‍ നടന്‍ വിശാലും ജയലളിതയുടെ സഹോദരപുത്രി ദീപയും നല്‍കിയ പത്രികകളാണ് തള്ളിയത്. വിശാല്‍ നല്‍കിയ പത്രികയില്‍ പത്ത് വോട്ടര്‍ പിന്താങ്ങിയയില്‍ രണ്ട് വോട്ടര്‍മാരുടെ ഒപ്പ് വ്യാജമാണെന്ന് കാരണം പറഞ്ഞാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാല്‍ ഭരണപ്രതിപക്ഷ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാണ് ഒപ്പിട്ടവരെ പിന്നീട് വ്യാജ ഒപ്പാണെന്ന് വരണാധികാരിക്ക് മുന്‍പില്‍ പറയിപ്പിച്ചത്രേ. ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരും ഡി.എം.കെ. പ്രവര്‍ത്തകരും പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തി. ഇതിന്റെ പേരിലാണ് രാത്രി 11 മണിക്ക് വരണാധികാരി പത്രിക തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here