യെച്ചൂരിയും കാരാട്ടും രണ്ട് തട്ടില്‍

0
26

കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കി ബി.ജെ.പി.യുടെ കുതിപ്പിനെ തടയിടാനാണ് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം രംഗത്ത് വന്നത്. കോണ്‍ഗ്രസുമായി യാതൊരുവിധ ചങ്ങാത്തവും വേണ്ടെന്ന തീരുമാനത്തില്‍ കാരാട്ട് അനുകൂലി വിഭാഗം ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ പ്രമേയം പൊളിറ്റ് ബ്യറോയോ കേന്ദ്ര കമ്മിറ്റിയോ ചര്‍ച്ച ചെയ്ത് തള്ളിയിട്ടില്ലെന്ന വാദമാണ് സീതാറാം യെച്ചൂരി വ്യക്തമാക്കുന്നത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്റെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ബംഗാള്‍ ഘടകം ആവശ്യം ശക്തമാക്കുന്നത്. കേരളത്തിലെ സി.പി.എം. നേതൃത്വത്തിന് കോണ്‍ഗ്രസിനോടുള്ള കടുത്ത വിരോധം കേരളം ഘടകം ഒറ്റക്കെട്ടായി തന്നെ കേന്ദ്ര കമ്മിറ്റിയിലും പി.ബി.യിലും ആവര്‍ത്തിക്കും. കേരള ഘടകത്തിന് ശക്തമായ പിന്തുണയാണ് പ്രകാശ് കാരാട്ടും രാമചന്ദ്രന്‍ പിള്ളയും കൂട്ടരും നല്‍കി വരുന്നത്. യെച്ചൂരിയോ കാരാട്ടോ വിജയിക്കുകയെന്ന് കാത്തിരുന്ന് കാണാം.
ബാലന്‍ പുതുശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here