സ്വന്തം ലേഖഖൻ
പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടപ്പുറപ്പാട് പടയൊരുക്കത്തിന് എല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടേയും നാട്ടുകാരുടെയും വൻജനാവലിയാണ് കാണുന്നത്.
യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് റവന്യു വകുപ്പിലും മദ്യനിരോധന മദ്യനയങ്ങളിലെ ജനവിദ്വേഷവും സോളാർ വിവാദങ്ങളിലുംപ്പെട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ്. അനുകൂല നിഷ്പക്ഷ വോട്ടർമാരും പടയൊരുക്കത്തോടെ വോട്ട് ചെയ്ത് ദയനീയമായി പരാജയപ്പെടുത്തിയ സാഹചര്യങ്ങളെ അതിജീവിക്കാനും പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും തട്ടിയുണർത്തി പൂർവ്വാധികം ശക്തി സ്വരൂപിക്കാനുമാണ് രമേശിന്റെ പടയൊരുക്കത്തിലൂടെ പാർട്ടി പ്രതീക്ഷിക്കുന്നതത്രെ.
ഇനിയെങ്കിലും കോൺഗ്രസ് നേതാക്കൾ മന്ത്രിസ്ഥാനം ലഭിച്ചാൽ ജനങ്ങളെ മറന്ന് നന്നിഷ്ടം എന്ന് നെറികേട് ചെയ്യാനും തയ്യാറാവാതെ മാന്യമായ ഭരണവും തല മറന്നുള്ള എണ്ണ തേക്കലും ഒഴിവാക്കാൻ ശ്രമിക്കണമെന്ന് വോട്ടർമാരുടെ മുന്നറിയിപ്പ് മനസ്സിലാക്കി മുന്നോട്ട് പോയാൽ യു.ഡി.എഫിനും കോൺഗ്രസിന് നന്നെന്ന് ജനം കല്പിക്കുന്നു.
യു.ഡി.എഫിന്റെ മങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒരുപാട് വിയർക്കേണ്ടിവരും. പണ്ടൊക്കെ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ ഓർമ്മയില്ലാതെ മറക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ചാനലുകൾ വർദ്ധിച്ചതിനാൽ ഇടക്കിടയ്ക്ക് നേതാക്കൾ പണ്ട് പറഞ്ഞതൊക്കെ പ്രദർശിപ്പിച്ച് ഓർമ്മപ്പെടുത്തുന്നു. ‘സൂക്ഷിക്കണം’.
ഏതു സർക്കാരുകൾ അധികാരത്തിൽ വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ പറഞ്ഞപോലെ പാവപ്പെട്ട സാധാരണ ജനങ്ങൾക്ക് ദ്രോഹങ്ങളും കഷ്ടപ്പാടും വിലക്കയറ്റവും കൊണ്ട് ജീവിക്കാൻ കഴിയാതെ വരുന്നത് സ്ഥിരം സംഭവമാണ്. അധികാരത്തിന് വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജനജാഗ്രതയാത്ര, ജനരക്ഷ, പടയൊരുക്കം പോലെ ഒരുപാട് വേഷം കെട്ടലുകൾ ജനങ്ങൾക്ക് കാണേണ്ടിവരും. സഹിക്കാനും ക്ഷമിക്കാനും പഠിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here