രാഹുൽഗന്ധി ഇത്തവണ ഉറക്കും കെടുത്തും

0
37

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കളുടെ ഉറക്കും കെടുത്തും. രാഹുൽഗാന്ധി അരയും തലയും മുറുക്കി ഗോദയിലിറങ്ങിയിരിക്കുകയാണ്.
ഗുജറാത്തിൽ ബി.ജെ.പി. തുടർന്ന് ഭരണം പിടിക്കുന്നത് ഒരു കാലത്ത് ബംഗാളിൽ ജോതിബാസു തുടർഭരണം പിടിച്ചത് ജനങ്ങൾ ഓർക്കുന്നുണ്ടാകും. ബംഗാളിൽ സി.പി.എമ്മിന്റെ തുടർഭരണം തുടച്ചുനീക്കി മമത മുന്നേറിയ പോലെ രാഹുൽഗാന്ധി ഗുജറാത്തിൽ ഒരു അട്ടിമറി നടത്തുമോയെന്നാണ് ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ നേതാക്കളും കാത്തിരിക്കുന്നത്.
എന്തായാലും ഗുജറാത്തിൽ ബി.ജെ.പി. കേന്ദ്രങ്ങളിൽ ഒരു വേവലാതി ഉയർന്നിട്ടുണ്ടെന്ന് ചില ബി.ജെ.പി. നേതാക്കളെങ്കിലും രഹസ്യമായി സമ്മതിക്കുന്നുണ്ടാകും. മുൻകാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഇപ്പോൾ രാഹുൽഗാന്ധിയിൽ ജനങ്ങൾ കാണുന്നത് ഇരുത്തം വന്ന പക്വതയെത്തിയ നേതാവിന്റെ ശൈലിയും ലളിതമായ പെരുമാറ്റവും ജി.എസ്.ടി, നോട്ട് നിരോധനം, കർഷക പ്രശ്‌നങ്ങൾ തുടങ്ങി ബി.ജെ.പി. സർക്കാരിന്റെ ഭരണ കോട്ടങ്ങളെ അക്കമിട്ട് നിരത്തി നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും ചുട്ടമറുപടിയാണ് പ്രസംഗങ്ങളിലൂടെ രാഹുൽഗാന്ധി വെളിപ്പെടുത്തുന്നത്.
പട്ടേൽ വിഭാഗത്തിന്റെ മനംമാറ്റവും ജി.എസ്.ടി., നോട്ട് നിരോധനം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി അനവധി പ്രശ്‌നങ്ങൾക്ക് ബി.ജെ.പി. മറുപടി പറയേണ്ടതായിട്ടുണ്ട്. അതിനാലാണ് പ്രധാനമന്ത്രിയും അമിത് ഷായും ഏറെ വിയർക്കേണ്ടിവരുന്നത്. നരേന്ദ്രമോഡി സ്ഥിരമായി കെട്ടിപടുത്തുയർത്തി വരുന്ന ഭരണ സാമ്രാജ്യത്തിനാണ് ഇളക്കം തട്ടാൻ പോകുന്നതെന്ന് മനസ്സിൽ കണ്ടുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാഹുൽ വിജയിക്കുമോ എ്‌ന് കണ്ടറിയണം. കാത്തിരുന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here