ബി.ജെ.പി.ക്ക് തിരിച്ചടിയാകും

0
29

വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിലും 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നു.
പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. വിദേശ നിക്ഷേപം, കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം നൽകാമെന്ന ഉറപ്പ് പാലിച്ചില്ല. ജനദ്രോഹ നടപടികൾപ്രതികൂലമായി മാറിയിരിക്കുന്നു.
നോട്ട് നിരോധനം ഇന്ത്യയിലെ പാവപ്പെട്ട കോടിക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിച്ചു. ജി.എസ്.ടി. നടപ്പിലാക്കിയപ്പോൾ സാധനങ്ങൾക്ക് വില കുറഞ്ഞതുമില്ല. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയർന്നു. നാല് കിലോ അരി വാങ്ങുന്ന വില ഒരു കിലോ ചെറിയ ഉള്ളക്ക് നൽകണം. ഉള്ളി വില വർദ്ധന ബി.ജെ.പിക്ക് വിലയ ദോഷം ചെയ്യുമെന്നാണ് ചരിത്രം പറയുന്നത്. ഉള്ളി വില കൂടിയത് അധികാരം നഷ്ടപ്പെടാൻ കാരണമായതായി മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.
വിശപ്പ് അകറ്റാൻ കഴിക്കുന്ന ആഹാരത്തിന് 18 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയത് ഗുരുതരമായ പ്രതിഷേധത്തിനിടയായി. ക്രൂഡോയലിന് തറ വിലയായിട്ടും പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും നിയന്ത്രണമില്ലാതെയുള്ള ദൈനംദിന വില വർദ്ധന കോർപ്പറേറ്റ് കുത്തക മുതലാളിമാർക്കും സർക്കാർ ഖജനാവിനും ലക്ഷണങ്ങളുടെ നേട്ടം ഉണ്ടാക്കിയ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കി തുടങ്ങി. നരേന്ദ്രമോഡിയുടെ ചെപ്പടി വിദ്യകളൊന്നും വിജയിച്ചില്ലെന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലും ബി.ജെ.പി.യുടെ തന്ത്രങ്ങൾ ഫലിക്കില്ലെന്ന് രാഷ്ട്രീയ നിരീഷകർ ഉറച്ച് വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ കർഷകരുടെ ഡൽഹി സമരത്തിന് മോഡി സർക്കാർ ചെവികൊള്ളാതിരുന്നത് തമിഴ്‌നാട്ടിൽ കനത്ത തിരിച്ചടിയാകുമെന്നും കർഷകർ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here