സമരം തീർക്കാൻ പാവങ്ങളുടെ പോക്കറ്റിൽ കയ്യിടും

0
31

റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പാക്കാൻ വകുപ്പ് മന്ത്രി തിലോത്തമന്റെ പാക്കേജ് പാവപ്പെട്ടവരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ട്. ഇത്തരം സൂത്രങ്ങൾ കണ്ടുപിടിക്കുന്നതിന് മന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിക്കേണ്ടതാണ്.
ഇനി മുതൽ റേഷൻ സൗജന്യമില്ല. അരിക്കും ഗോതമ്പിനും ആട്ടക്കും വില കൂടും. പുതിയ പേക്കജ് നടപ്പിലാക്കുന്നതിന് 350 കോടി രൂപയോളം ചിലവ് വരും. നിലവിൽ 143 കോടി രൂപ കമ്മീഷൻ നൽകി വരുന്നുണ്ട്. കേന്ദ്രം 45 കോടി രൂപ നൽകും. ബാക്കി വരുന്ന 45 കോടി രൂപ സർക്കാർ ജനങ്ങളിൽ നിന്ന് പിരിച്ചു കൊടുക്കും. നാലര ടൺ ഭക്ഷ്യധാന്യങ്ങൾ വില്ക്കുന്ന കടക്കാരന് 16000 രൂപ നൽകും. 16000 മുതൽ 48000 രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ഖജനാവിൽ റവന്യു വരുമാനം കൂട്ടാൻ എളുപ്പവഴി മദ്യത്തിന് വില കൂട്ടലും റേഷൻ വില കൂട്ടുമാണെന്ന് തെളിയിച്ചിരിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here